Connect with us

Kerala

ലൈംഗികാതിക്രമ കേസിൽ പി ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടപടികൾക്കിടെ ഹോട്ടൽ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

Published

|

Last Updated

തിരുവനന്തപുരം | ചലച്ചിത്രപ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതാണ് പ്രധാന വ്യവസ്ഥ. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സമാനമായ കേസുകളിൽ അകപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടപടികൾക്കിടെ ഹോട്ടൽ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ മാസം ആറിന് നടന്ന സംഭവത്തിൽ ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഹോട്ടലിലെ സി സി ടി വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് നടപടി. എന്നാൽ താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരിക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നുമാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം.

Latest