Connect with us

Kerala

ദേ! പൊന്ന് പിന്നേം പോണു മേലോട്ട്; പവന് കൂടിയത് 4,840 രൂപ

ഗ്രാമിന് 605 രൂപ വര്‍ധിച്ച് 14,715 രൂപയായി.

Published

|

Last Updated

| കൊച്ചി സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 605 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ 14,715 രൂപയായി. പവന് 4,840 രൂപ വര്‍ധിച്ച് 1,17,720 രൂപയിലെത്തി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 495 രൂപ കൂടി 12,090 രൂപയിലെത്തി.

14 കാരറ്റിന് ഗ്രാമിന് 385 രൂപ വര്‍ധിച്ച് 9,415 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,070 രൂപയുമാണ് വില. വെള്ളി വില ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 320 രൂപയിലെത്തി.

 

---- facebook comment plugin here -----

Latest