Connect with us

Eduline

ഫോറൻസിക് മേഖലയിൽ എം എസ്‌സി പഠിക്കാം

എൻ എഫ് എസ് യുവിൽ 40 സീറ്റുകൾ അപേക്ഷ ഡിസംബർ 15 വരെ

Published

|

Last Updated

ഫോറൻസിക് സയൻസ് മേഖലയിൽ ഉന്നതപഠനവും തൊഴിൽസാധ്യതകളും ലക്ഷ്യമിടുന്നവർക്ക് അവസരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റി (എൻ എഫ് എസ് യു) 2026-27 അധ്യയന വർഷത്തേക്കുള്ള രണ്ട് എം എസ്‌സി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോറൻസിക് ഡെന്റിസ്ട്രി, ഫോറൻസിക് നഴ്സിംഗ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. രണ്ട് വർഷമാണ് പഠനകാലാവധി. ഗാന്ധിനഗർ ക്യാമ്പസിലെ മെഡിക്കോ-ലീഗൽ സ്റ്റഡീസ് വിഭാഗത്തിലാണ് കോഴ്സുകൾ നടത്തുന്നത്. ഓരോ പ്രോഗ്രാമിലും 20 സീറ്റുകൾ വീതമുണ്ട്.

എം എസ്‌സി ഫോറൻസിക് ഡെന്റിസ്ട്രി

  • സീറ്റുകൾ: 20
  • യോഗ്യത: ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ഡി സി ഐ) അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് ബി ഡി എസ് ബിരുദം നേടിയിരിക്കണം.
  • ജനറൽ, ഒ ബി സി-എൻ സി എൽ, ഇ ഡബ്ല്യു എസ്. വിഭാഗങ്ങൾക്ക് കുറഞ്ഞത് 55 ശതമാനം മാർക്ക്.
  • എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക്.
  • പഠനവിഷയങ്ങൾ: ഫോറൻസിക് സയൻസ് ആൻഡ് ബയോമെട്രിക്‌സ്, ഫോറൻസിക് ഓഡോന്റോളജി, ഹ്യൂമൻ ഫിസിയോളജി, ബേസിക് ബയോകെമിസ്ട്രി, ക്രിമിനോളജി, നിയമപഠനം, എത്തിക്‌സ്, ഫോറൻസിക് ജനറ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഫോറൻസിക് പത്തോളജി, ടോക്‌സിക്കോളജി, റേഡിയോളജി, ഫോറൻസിക് മെഡിസിൻ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു.
  • സൈദ്ധാന്തിക പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യമുണ്ട്. വിദഗ്ധരുടെ ക്ലാസ്സുകൾ, പ്രൊജക്ട് പ്രവർത്തനങ്ങൾ, മോക്ക് കോർട്ട്റൂം പരിശീലനം, കോടതി സന്ദർശനം, കേസ് സ്റ്റഡി അവതരണം എന്നിവയും പഠനത്തിന്റെ ഭാഗമാണ്.
  • തിരഞ്ഞെടുപ്പ്: ബിരുദ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
  • ഫീസ്: ഒരു സെമസ്റ്ററിന് 65,000 രൂപ.

എം എസ്‌സി ഫോറൻസിക് നഴ്സിംഗ്

  • സീറ്റുകൾ: 20
  • യോഗ്യത: ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുള്ള സർവകലാശാലയിൽനിന്ന് താഴെപ്പറയുന്ന ഏതെങ്കിലും ബിരുദം നേടിയിരിക്കണം. ബി എസ്‌സി നഴ്സിംഗ്, ബി എസ്‌സി ഓണേഴ്സ് നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി എസ്‌സി നഴ്സിംഗ്
    മാർക്ക്, യോഗ്യത: ജനറൽ, ഒ ബി സി -എൻ സി എൽ, ഇ. ഡബ്ല്യു എസ് വിഭാഗങ്ങൾക്ക് 55 ശതമാനം.
  • എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 50 ശതമാനം.
  • രാജ്യത്തെ ഏതെങ്കിലും സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. അടിസ്ഥാന ബി എസ്‌സി നഴ്സിംഗ് പഠനത്തിനുശേഷം ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിബന്ധനകൾ പ്രകാരം ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
  • പഠനവിഷയങ്ങൾ: നഴ്സിംഗ് എജ്യുക്കേഷൻ, അഡ്വാൻസ്ഡ് നഴ്സിംഗ് പ്രാക്ടീസ്, നഴ്സിംഗ് റിസർച്ച് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഫോറൻസിക് നഴ്സിംഗ്, നഴ്സിംഗ് മാനേജ്മെന്റ് എന്നിവയാണ് പ്രധാന വിഷയങ്ങൾ.
  • ക്ലാസ്സ് പഠനത്തിനു പുറമേ ക്ലിനിക്കൽ പരിശീലനം, ഫോറൻസിക് വിദഗ്ധരുടെ ക്ലാസുകൾ, മോക്ക് കോർട്ട്റൂം പരിശീലനം, കോടതി സന്ദർശനം, കേസ് സ്റ്റഡി അവതരണം എന്നിവക്കും അവസരമുണ്ട്.
    തിരഞ്ഞെടുപ്പ്: ബിരുദത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
  • ഫീസ്: ഒരു സെമസ്റ്ററിന് 65,000 രൂപ.

എങ്ങനെ അപേക്ഷിക്കാം?

നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://nfsu.ac.in സന്ദർശിക്കുക.

Content Highlights: National Forensic Sciences University has invited applications for its 2026-27 MSc programs in Forensic Dentistry and Forensic Nursing at the Gandhinagar campus. Each two-year course offers 20 seats with merit-based selection for BDS and BSc Nursing graduates. Online applications close on December 15.

---- facebook comment plugin here -----

Latest