Kerala
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്‍ടിപിസി കരാര്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍; ഫെബ്രുവരി മുതല്‍ 540 മെഗാവാട്ട് ലഭിച്ചേക്കും
കരാര്‍ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല
തിരുവനന്തപുരം| സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്‍ടിപിസിക്ക് കീഴിലുള്ള മഹാരാഷ്ട്രയിലെ സിന്നാര്‍ താപവൈദ്യുത നിലയത്തില്‍നിന്ന് 540 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. ഇതുസംബന്ധിച്ച കരാര്‍ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ കരാര്‍ അന്തിമമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും.
വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന്, സര്‍ക്കാരിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍, വിവാദത്തിന് പരിഹാരമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി വിഡി സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ബുധനാഴ്ച രാത്രി നടന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായതായാണ് വിവരം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
സംസ്ഥാനത്ത് വരാനിരിക്കുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെഎസ്ഇബി നല്കിയ മുന്നറിയിപ്പ് പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായതെന്നാണ് സൂചന. വൈദ്യുതി വാങ്ങാനുള്ള നിര്‍ദേശം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അംഗീകാരത്തോടെയായിരുന്നു.
ഫെബ്രുവരി മുതല്‍ മഹാരാഷ്ട്രയിലെ സിന്നാര്‍ നിലയത്തില്‍നിന്ന് കേരളത്തിന് 270 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് മുതല്‍ അധികമായി 270 മെഗാവാട്ട് കൂടി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന കെഎസ്ഇബി ഉദ്യോഗസ്ഥന് വ്യക്തമാക്കി.
Content Highlights: Kerala accelerates the 540 MW power purchase deal with NTPC’s Sinnar plant in Maharashtra to avert an energy crisis. High-level talks involving CM VD Satheesan and Minister Sunny Joseph resolved internal disputes over the contract. The state expects 270 MW by February and another 270 MW in March.



