Connect with us

Kerala

സസ്പെന്‍ഷനിലുള്ള കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകം; ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കും

Published

|

Last Updated

കൊച്ചി| പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സസ്പെന്‍ഷനിലുള്ള കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി നടത്തിയ അനുകൂല പരാമര്‍ശങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതീക്ഷയിലാണ്.

വിദ്യാര്‍ഥികള്‍ രണ്ടര മാസമായി സസ്പെന്‍ഷനിലാണ്. ഇനിയെന്ത് മാപ്പ്?. വിദ്യാര്‍ഥികളോടുള്ള അരിശം തീര്‍ന്നില്ലേയെന്നും കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന നിലപാടിലാണ് സര്‍വകലാശാല അധികൃതര്‍. മതിയായ ഹാജര്‍ ഇല്ലാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സസ്പെന്‍ഷനിലുള്ള ഏഴ് പിജി വിദ്യാര്‍ഥികളും മൂന്ന് ഡിഗ്രി വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതാനുള്ളത്. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം 12ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സസ്പെന്‍ഡ് ചെയ്തവരില്‍ മൂന്നുപേരാണ് കാലടി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: The Kerala High Court single bench will issue its verdict today on a plea by ten suspended Kalady University students seeking permission to appear for exams. While the university opposes this citing attendance shortages, the court recently made favorable remarks. Meanwhile, the students’ indefinite hunger strike enters its twelfth day, with Pinarayi Vijayan expected to visit them today.

 

Latest