National
രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ചു; യുവാവിന് ദാരുണാന്ത്യം
ബോംബ് നല്കിയ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭോപ്പാല്‍|രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ പഡാരിയ ഛാന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറോട്ടിയ എന്നയാളാണ് മരിച്ചത്. രസഗുളയെന്ന് പറഞ്ഞ് ബോംബ് നല്കിയ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന നാടന്‍ ബോംബാണ് യുവാവ് കടിച്ചത്.
ഭക്ഷണം കഴിച്ച ശേഷം വീടിന് മുന്നില്‍ വിശ്രമിക്കുകയായിരുന്നു രാജേന്ദ്ര ബറോട്ടിയ. ഇത് കണ്ട് അയല്‍വാസി രാം ഭാഗത്ത് ബറോട്ടിയ അടുത്തെത്തുകയും രസഗുളയെന്ന് പറഞ്ഞ് ബോംബ് കൈമാറിയെന്നുമാണ് പോലീസ് പറയുന്നത്. ബോംബ് കൈയിലെടുത്ത് രാജേന്ദ്ര വായിലിടുകയായിരുന്നു. തുടര്‍ന്ന് ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രയെ വീട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ബിഎന്‍എസ് സെക്ഷന്‍ 105 പ്രകാരം അയല്‍വാസി രാം ഭാഗത്ത് ബറോട്ടിയക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: A man in Madhya Pradesh died after biting a crude wild boar bomb given by his neighbor disguised as a rasgulla. The explosion left Rajendra Barotiya critically injured, and he succumbed during treatment. Police arrested the neighbor under BNS Section 105 and launched a probe.


