Kerala
മന്നം ജയന്തി ആഘോഷം; മുഖ്യമന്ത്രി വിഡി സതീശന്‍ പെരുന്നയിലേക്ക്
ആരോഗ്യമന്ത്രി കെ മുരളീധരനും പരിപാടിയില്‍ പങ്കെടുക്കും
തിരുവനന്തപുരം| മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി വി ഡി സതീശന്‍ പെരുന്നയിലേക്ക്. ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്താണ് മന്നം ജയന്തി ആഘോഷ പരിപാടി. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് വി.ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് എത്തുന്നത്.
പരിപാടിയില്‍ ആരോഗ്യമന്ത്രി കെ. മുരളീധരനും പങ്കെടുക്കും. ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷം നടക്കുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് വി ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത്.
Content Highlights:Chief Minister V D Satheesan will visit the NSS headquarters in Perunna to participate in the Mannam Jayanthi celebrations. Marking his first visit as Chief Minister and his return after five years, he will be accompanied by Health Minister K Muraleedharan for the events on January 1 and 2.


