Connect with us

Eduline

ഹൈദരാബാദ് സർവകലാശാല; സൗജന്യ അന്താരാഷ്ട്ര ഓൺലൈൻ പരിശീലനം

ഈ മാസം 30 വരെ അപേക്ഷിക്കാം

Published

|

Last Updated

ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേതൃത്വം, ഭരണം, പരിവർത്തനം എന്നിവയെക്കുറിച്ച് ഹൈദരാബാദ് സർവകലാശാല ആറ് ദിവസത്തെ സൗജന്യ അന്താരാഷ്ട്ര ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്റർ വഴിയാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഡിസംബർ ഏഴ് മുതൽ 12 വരെ ദിവസവും രാവിലെ പത്ത് മുതൽ വൈകിട്ട് 5.15 വരെയാണ് ഓൺലൈൻ സെഷനുകൾ. താത്പര്യമുള്ളവർക്ക് ഈ മാസം 30 വരെ അപേക്ഷിക്കാവുന്നതാണ്.

അന്താരാഷ്ട്ര അപേക്ഷകർക്കായി നീക്കിവച്ചിരിക്കുന്ന 25 സീറ്റുകൾ ഉൾപ്പെടെ ആകെ 150 സീറ്റുകളാണ് ഈ പ്രോഗ്രാമിലുള്ളത്. ആധുനിക സർവകലാശാലകളുടെ പ്രവർത്തനം, നേതൃത്വ മികവ്, തന്ത്രപരമായ മാനേജ്‌മെന്റ്, അന്താരാഷ്ട്രവത്കരണം, ഉന്നത വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പങ്ക് എന്നീ ആറ് പ്രധാന മേഖലകളിലാണ് പരിശീലനം നൽകുന്നത്. ഇന്ത്യൻ സർവകലാശാലകളിൽ ജോലി ചെയ്യുന്ന അസ്സിസ്റ്റന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർ, രജിസ്ട്രാർ, അല്ലെങ്കിൽ തത്തുല്യ പദവികളിലുള്ള ഗ്രൂപ്പ് എ/ക്ലാസ്സ് ഒന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർക്ക് ഇതിനായി അപേക്ഷിക്കാം.

ഇന്ത്യൻ അപേക്ഷകർ അപേക്ഷയോടൊപ്പം നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതുണ്ട്. വിദേശ സർവകലാശാലകളിലെ മിഡിൽ-സീനിയർ ലെവൽ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം. ഇന്ത്യൻ വിദ്യാർഥികൾ mmc.ugc.ac.in എന്ന യു ജി സി മാളവ്യ മിഷൻ പോർട്ടൽ വഴിയും അന്താരാഷ്ട്ര അപേക്ഷകർ uohyd.ac.in എന്ന സർവകലാശാലാ വെബ്സൈറ്റ് വഴിയുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും.

Content Highlights: University of Hyderabad is hosting a free 6-day international online training program on higher education leadership and governance from December 7 to 12. Open to university administrative officers, the program covers AI and strategic management. Applications close on the 30th of this month.

---- facebook comment plugin here -----

Latest