Connect with us

വിവിധ മുസ്ലിം സംഘടനകളെ ഒരുമിച്ച് സര്‍ക്കാറിനെതിരെ രംഗത്തിറക്കാനുള്ള ശ്രമം ജിഫ്രി തങ്ങളുടെ ഒറ്റ പ്രസംഗത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ നിരാശയില്‍ മുസ്ലിം ലീഗ് ഇനി സ്വന്തം നിലക്ക് സമരവുമായി മുന്നോട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇ കെ വിഭാഗം സമസ്ത പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തുകയും നിയമം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് അവർ മുഖവിലക്ക് എടുക്കുകയും ചെയ്തതോടെ വഖഫ് ബോർഡ് നിയമന വിഷയത്തിലെ പ്രതിഷേധ ര‌ംഗത്ത് ലീഗ് തീർത്തും ഒറ്റപ്പെട്ടു.

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെതിരെ സാമുദായിക സംഘടനകളെ യോജിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്ന് നേരത്തെ പറഞ്ഞ ലീഗ് നേതാക്കളെല്ലാം ഇപ്പോള്‍ അത് വിഴുങ്ങിയിരിക്കുകയാണ്. ഒപ്പം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം പൊളിച്ച സമസ്ത നേതാക്കള്‍ക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായ രൂക്ഷവിമര്‍ശനങ്ങളും ലീഗ് അണികളും നേതാക്കളും നടത്തുന്നു. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന ലീഗിന്റെ പ്രക്ഷോഭ സമ്മേളനം സര്‍ക്കാറിനൊപ്പം ഇകെ സമസ്തയില്‍ തങ്ങളെ എതിര്‍ക്കുന്ന വിഭാഗത്തിനുമുള്ള ഒരു മുന്നറിയിപ്പാക്കി മാറ്റാനാണ് ലീഗ് ശ്രമം. ഇത് സംബന്ധിച്ച് ലീഗ് നേതാക്കള്‍ നടത്തിയ ഇന്നത്തെ പ്രതികരണങ്ങളും ഇത് അടിവരയിടുന്നു.

വീഡിയോ കാണാം