Connect with us

International

ഈജിപ്ത്, ഖത്വര്‍ മാധ്യസ്ഥ ശ്രമങ്ങള്‍ ഫലം കാണുന്നു; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമായേക്കുമെന്ന് റിപോര്‍ട്ട്

60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഗ്രൂപ്പ് അംഗീകരിച്ചതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. 50ഓളം ബന്ദികളെ ഇസ്‌റാഈല്‍ മോചിപ്പിക്കുമെന്നും സൂചന.

Published

|

Last Updated

ഗസ്സ | ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മാധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഈജിപ്തും ഖത്വറും മുന്നോട്ട് വെച്ച പുതിയ വെടിനിര്‍ത്തല്‍ കരാറും ബന്ദികളെ മോചിപ്പിക്കുന്നതും ഹമാസ് അംഗീകരിച്ചതായി റിപോര്‍ട്ട്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഗ്രൂപ്പ് അംഗീകരിച്ചതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഖത്വര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസ്സിം അല്‍ താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് എല്‍-സിസിയും കെയ്‌റോയില്‍ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഈ റിപോര്‍ട്ട് പുറത്തുവന്നത്.

50ഓളം ബന്ദികളെ ഇസ്‌റാഈല്‍ മോചിപ്പിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇസ്‌റാഈല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

 

Latest