Connect with us

Kerala

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന;ഉടമ എംഡിഎംഎയുമായി പിടിയില്‍

ഫിറ്റ്നസ് സെന്ററില്‍ എത്തുന്നവരെ ഫിറ്റ്നസിന് ഇത് ആവശ്യമാണെന്ന് വരുത്തി എംഡിഎംഎ വില്‍പ്പന നടത്തിവരികയായിരുന്നു

Published

|

Last Updated

ആലപ്പുഴ |  ഫിറ്റ്നസ് സെന്ററിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ ഫിറ്റ്നസ് സെന്റര്‍ ഉടമ അറസ്റ്റില്‍. നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റര്‍ നടത്തുന്ന അഖില്‍ നാഥ് (31) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് 48 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നൂറനാട് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് മാസം മുന്‍പ് അഖിലിന്റെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ലഹരി കേസില്‍ പിടികൂടിയിരുന്നു. ഈ സമയം മുതല്‍ അഖിലും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.ഫിറ്റ്നസ് സെന്ററില്‍ എത്തുന്നവരെ ഫിറ്റ്നസിന് ഇത് ആവശ്യമാണെന്ന് വരുത്തി എംഡിഎംഎ വില്‍പ്പന നടത്തിവരികയായിരുന്നു. ലഹരി ഉപയോഗിക്കുന്നതിന് പ്രത്യേകം പാര്‍ട്ടിയും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്

 

---- facebook comment plugin here -----

Latest