Connect with us

National

ഇരട്ട വോട്ടര്‍ ഐ ഡി വിവാദം; പവന്‍ ഖേരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ചക്കകം മറുപടി നല്‍കണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഇരട്ട വോട്ടര്‍ ഐ ഡി വിവാദത്തില്‍ കോണ്‍ഗ്രസ്സ് വക്താവ് പവന്‍ ഖേരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ന്യൂഡല്‍ഹി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ചക്കകം മറുപടി നല്‍കണം. ഡല്‍ഹിയില്‍ പവന്‍ ഖേരയ്ക്ക് രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന് ബി ജെ പി ആരോപിച്ചിരുന്നു.

രണ്ട് കാര്‍ഡിനും രണ്ട് നമ്പര്‍ ആണെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്നുമാണ് ബി ജെ പിയുടെ ആരോപണം. പാര്‍ട്ടി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇതുസംബന്ധിച്ച തെളിവുകളുമായി രംഗത്തെത്തിയത്. ജംഗ്പുര, ന്യൂഡല്‍ഹി എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഖേരയുടെ പേര് ഉള്‍പ്പെടുന്നതായി സൂചിപ്പിക്കുന്ന രേഖകള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മാളവ്യ പങ്കുവക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് കോണ്‍ഗ്രസ്സ് തള്ളിയിട്ടുണ്ട്. പഴയ തിരിച്ചറിയല്‍ കാര്‍ഡ് കമ്മീഷനില്‍ തിരിച്ചേല്‍പ്പിച്ചതായാണ് കോണ്‍ഗ്രസ്സ് പറയുന്നത്.

നേരത്തെ, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും മാളവ്യ ആരോപണമുന്നയിച്ചിരുന്നു. സോണിയ ഇന്ത്യന്‍ പൗരത്വം
നേടുന്നതിന് മൂന്നുകൊല്ലം മുമ്പ് തന്നെ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരുന്നുവെന്നായിരുന്നു ആരോപണം.

 

---- facebook comment plugin here -----

Latest