Connect with us

Kerala

ഓണക്കിറ്റുകളുടെ വിതരണം 26 മുതൽ; കിറ്റുകൾ എ എ വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും

ഈ മാസം 25ഓടെ വെളിച്ചെണ്ണ വില കുറയുമെന്ന്  മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പതിനാലിനം ഭക്ഷ്യ ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണം ഈ മാസം 26 മുതൽ. ആറ് ലക്ഷത്തിൽ പരം എ എ വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സെപ്തംബർ നാലോടെ വിതരണം പൂർത്തിയാക്കും. ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ബി പി എൽ- എ പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെയാണിത്. 250ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും. പുതുതായി പുറത്തിറക്കിയ സാധങ്ങൾ ഓണം പ്രമാണിച്ച് വലിയ വിലക്കുറവിൽ ലഭിക്കും.

അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ്‌ എന്നീ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ കിട്ടും. അടുത്ത മാസത്തെ സബ്സിഡി ഉത്പന്നങ്ങൾ ഈ മാസം 25 മുതൽ വിൽപ്പന തുടങ്ങും. ഈ മാസം 25ഓടെ വെളിച്ചെണ്ണ വില കുറയുമെന്നും  മന്ത്രി അറിയിച്ചു.

Latest