suicide in kerala
അടുപ്പത്തിലുള്ള യുവാവുമായി തര്‍ക്കം: യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കി
അലപ്പുഴ വള്ളിക്കുന്നത്ത് ആക്കനാട്ട് തെക്കേതില്‍ സവിതയാണ് തൂങ്ങി മരിച്ചത്
അലപ്പുഴ | വീട്ടിലേക്ക് വിളിച്ചുവരുത്തിയ സുഹത്തുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു. തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത (24) യണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ സവിത പാവുമ്പ സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ രാത്രി സവിത വിളച്ചത് പ്രകാരം വീട്ടിലെത്തിയ യുവാവുമായി തര്‍ക്കമുണ്ടായി. വീടിന് പുറത്ത് രാത്രി ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ സവിത പെട്ടന്ന് വീട്ടില്‍ കയറി കതകടച്ച് തൂങ്ങി മരിക്കുകയായിരുന്നു. പരിഭ്രാന്തനായ യുവാവ് പരിസരവാസികളെ വിളിച്ചുണര്‍ത്തി കതക് തള്ളിത്തുറന്നപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. സ്ത്രീധനമായി യുവതിക്ക് നല്‍കിയ 26 പവന്‍ സ്വര്‍ണം കാണാനില്ലെന്നും കുടുംബം ആരോപിക്കുന്നു. പോലീസ് കേസെടുത്തു.




