case against balachandrakumar
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയുടെ മൊഴിയെടുക്കുന്നു
യുവതിയെ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി

കൊച്ചി | സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴി നല്‍കാന്‍ കണ്ണൂര്‍ സ്വദേശിനി പോലീസ് സ്‌റ്റേഷനില്‍ എത്തി. എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലാണ് മൊഴി നല്‍കുന്നത്. കേസ് അന്വേഷണ ചുമതലയുള്ള ഹൈടെക് സെല്‍ എസിപി ബിജുമോന്റെ നേതൃത്വത്തിലാകും മൊഴിയെടുക്കല്‍.
യുവതിയെ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞാല്‍ കോടതിയില്‍ ഹാജരാക്കി മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി എടുക്കും. ഇതിന് ശേഷമാകും ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യുക.
പത്തു വര്‍ഷം മുമ്പുള്ള കേസായതിനാല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനാകുമോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.