Connect with us

National

ധര്‍മസ്ഥല കൊലപാതകം; വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി

സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രദേശത്തെ ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയിലുണ്ട്

Published

|

Last Updated

ബെംഗളൂരു | ദുരൂഹമായ ധര്‍മസ്ഥല കേസില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തല്‍. ശുചീകരണ തൊഴിലാളി പോലീസില്‍ നല്‍കിയ മൊഴി പുറത്തുവന്നു.

കേരളാ അതിര്‍ത്തിയായ മംഗലാപുരത്തു നിന്ന് എണ്‍പതോളം കിലോമീറ്റര്‍ അകലെയുള്ള വന മേഖലയിലാണ് നിരവധി പേരെ കൊന്നു കുഴിച്ചുമൂടിയെന്ന നടുക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ തനിക്ക് മറവ് ചെയ്യേണ്ടിവന്നു. കുഴിച്ചുമൂടിയതില്‍ സ്‌കൂള്‍ യൂണിഫോമില്‍ ഉള്ള പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളിയുടെ നടക്കുന്ന വെളിപ്പെടുത്തല്‍. സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രദേശത്തെ ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയിലുണ്ട്.

വെളിപ്പെടുത്തല്‍ നടത്തിയ നിരവധി കൊലപാതകങ്ങള്‍ താന്‍ നേരില്‍ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ശുചീകരണ തൊഴിലാളിയുടെ മൊഴിയിലുണ്ട്. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയല്‍ സംസ്ഥാനത്ത് 11 വര്‍ഷമായി ഒളിവില്‍ കഴിയേണ്ടി വന്നു. ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു.

ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാള്‍ പറഞ്ഞു.
ചില മൃതദേഹങ്ങളില്‍ ആസിഡ് പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ചിലത് താന്‍ തന്നെ ഡീസല്‍ ഒഴിച്ച് കത്തിച്ചു. സത്യം തെളിയിക്കാന്‍ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലീസില്‍ നല്‍കിയ മൊഴിയില്‍ ഉണ്ട്.

 

Latest