Connect with us

Kerala

സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം; ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഇന്ന് തുറക്കില്ല

ഫാക്ടറി തുറക്കുകയാണെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും അടച്ചു പൂട്ടും വരെ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഇന്ന് തുറക്കില്ല. ഉപാധികളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് സുരക്ഷ ഉറപ്പു വരുത്തിയാല്‍ മാത്രമേ തുറക്കൂ എന്നാണ് കമ്പനി പറയുന്നത്. അതേ സമയം ഫാക്ടറി തുറക്കുകയാണെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഫാക്ടറി അടച്ചു പൂട്ടും വരെ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു.

മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും, ശുചിത്വ മിഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട് തുറക്കാനുള്ള നടപടി കഴിഞ്ഞ ദിവസം നടത്തിയത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നത് വരെ തുറക്കുന്നില്ല എന്ന നിലപാടാണ് നിലവില്‍ ഉടമകള്‍ സ്വീകരിച്ചിരിക്കുന്നത്.

 

---- facebook comment plugin here -----

Latest