Connect with us

Kerala

കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്

ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരന്‍ പ്രമോദിനെ കാണാതായിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട്  | വാടകവീട്ടില്‍ രണ്ട് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. .

ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കല്‍ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരന്‍ പ്രമോദിനെ കാണാതായിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാര്‍ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയില്‍ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങള്‍. പ്രമോദിന്റെ ഫോണ്‍ ഓഫായ നിലയിലാണ്. ശ്രീജയക്കും പുഷ്പക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest