Kerala
കൊവാക്‌സീനും കോവിഷീല്‍ഡിനും വാണിജ്യ അനുമതി നല്‍കി ഡി സി ജി ഐ

ന്യൂഡല്‍ഹി | കൊവാക്‌സിനും കോവിഷീല്‍ഡിനും വാണിജ്യ അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ). ഉപാധികളോടെയാണ് അനുമതി. ഇതോടെ രണ്ട് വാക്‌സിനുകളും പൊതു മാര്‍ക്കറ്റില്‍ ലഭ്യമാകും. ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്‌സിന്‍ നേരിട്ടു വാങ്ങാം. എന്നാല്‍, മരുന്ന് ഷോപ്പുകളില്‍ വാക്‌സിന്‍ ലഭ്യമാകില്ല.
വാക്‌സിനേഷന്റെ വിവരങ്ങള്‍ ആറുമാസം കൂടുമ്പോള്‍ ഡി സി ജി ഐയെ അറിയിക്കണം. കോവിന്‍ ആപ്പിലും വിവരങ്ങള്‍ നല്‍കണം.
കൊവാക്‌സിന്റെയും കൊവിഷീല്‍ഡിന്റെയും വിപണി വില ഏകീകരിച്ച് 425 രൂപ ആക്കാനും നീക്കമുള്ളതായി സൂചനയുണ്ട്.
---- facebook comment plugin here -----