Kerala
മരിക്കുകയാണെന്ന് അമ്മക്ക് സന്ദേശമയച്ച് മകള്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി
ഏപ്രില്‍ 26 നു വിവാഹിതയായ മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) മരിച്ച നിലയില്‍ കണ്ടത്

കാസര്‍കോട് | മരിക്കാന്‍ പോവുകയാണെന്ന് അമ്മക്ക് സന്ദേശം അയച്ച ശേഷം നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. കഴിഞ്ഞ ഏപ്രില്‍ 26 നു വിവാഹിതയായ മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) മരിച്ച നിലയില്‍ കണ്ടത്.
പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളായ സീനയെ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന നന്ദനയുടെയും രഞ്ജേഷിന്റെയും വിവാഹം ഏപ്രില്‍ 26ന് ആയിരുന്നു. ഞായറാഴ്ച രാവിലെ അമ്മ സീനയ്ക്ക് നന്ദന താന്‍ മരിക്കാന്‍ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നു.
ഇതിന് പിന്നാലെ രഞ്ജേഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് കുടുംബം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നന്ദനയെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാതിരുന്നതോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്.
യുവതിയുടെ മരണത്തില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്തു. ആര്‍ ഡി ഒ ബിനു ജോസഫ്, എസ് ഐ കെഎന്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. 1056, 04712552056)