From the print
ഡാറ്റ തട്ടിപ്പ്; കാലിക്കറ്റ് യൂനി. പ്രൊഫസറുടെ ലേഖനം പിൻവലിച്ചു
വിദ്യാഭ്യാസ വിദഗ്ധർ പുലർത്തേണ്ട അക്കാദമിക് സത്യസന്ധത ജോസ് പുത്തൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും എഡിറ്റോറിയൽ ബോർഡ് വിലയിരുത്തി

തേഞ്ഞിപ്പലം | കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോട്ടണി വിഭാഗം പ്രൊഫ. ജോസ് ടി പുത്തൂരിന്റെ ലേഖനത്തിൽ ഡാറ്റാ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ശാസ്ത്ര ജേർണലായ പ്ലോസ് വണ്ണിന്റെ എഡിറ്റോറിയൽ ബോർഡ് പിൻവലിച്ചു.
വിദ്യാഭ്യാസ വിദഗ്ധർ പുലർത്തേണ്ട അക്കാദമിക് സത്യസന്ധത ജോസ് പുത്തൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും എഡിറ്റോറിയൽ ബോർഡ് വിലയിരുത്തി.
അക്കാദമിക് മേഖലകളിൽ മാപ്പർഹിക്കാത്ത ധാർമിക പ്രശ്‌നമാണെന്നും പ്രൊഫ. ജോസ് ടി പുത്തൂരിനെ ഐ ക്യു എ സി യുടെ ഡയറക്ടർ സ്ഥാനത്തുനിന്നും ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
2006 മുതൽ പബ്ലിക് ലൈബ്രറി ഓഫ് സയൻസ് പ്രസിദ്ധീകരിക്കുന്ന ലോകോത്തര നിലവാരമുള്ള ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമുള്ള പിയർ -റിവ്യൂഡ് ജേർണലാണ് പ്ലോസ് വൺ.