Kerala
വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം: പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക- കേരള മുസ്്ലിം ജമാഅത്ത്
പ്രതികളെ ഉടന്‍ പിടികൂടണമെന്നും ക്യാമ്പസുകളില്‍ ഗുണ്ടാരാഷ്ട്രീയം അനുവദിക്കില്ലെന്നും കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചവറ സോണ്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

ചവറ | ചവറ ബി ജെ എം കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ക്യാമ്പസുകളില്‍ ഗുണ്ടാരാഷ്ട്രീയം അനുവദിക്കില്ലെന്നും കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചവറ സോണ്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കേരള മുസ്്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ തേവലക്കര, സെക്രട്ടറി അസ്ഹര്‍ കൊട്ടുകാട്, എസ് വൈ എസ് ചവറ സോണ്‍ പ്രസിഡന്റ് നൗഷാദ് മന്നാനി, സെക്രട്ടറി അര്‍ഷാദ് വടക്കുംതല, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ഷെഹിന്‍ഷാ ജൗഹരി, സെക്രട്ടറി നാദര്‍ഷ മുകുന്ദപുരം സംസാരിച്ചു.
---- facebook comment plugin here -----