local body election 2025
ഗ്രാമവും ബ്ലോക്കും കടന്ന് ജില്ലാ പഞ്ചായത്തിലേക്ക്
നഗരസഭയിലുള്ളവർക്ക് ആ നഗരസഭയിലേക്ക് മാത്രമേ മത്സരിക്കാനാകൂ
മലപ്പുറം | തിരഞ്ഞെടുപ്പ് കളത്തിൽ ഗ്രാമവാസികള്‍ക്ക് അവസരങ്ങളുടെ പറുദീസയാണ് തദ്ദേശ തിരഞ്ഞെടുപ്പ്. നഗരത്തിൽ ജനിച്ചവർക്ക് ഈ സാധ്യത കുറവാണ്. നഗരസഭയിലുള്ളവർക്ക് ആ നഗരസഭയിലേക്ക് മാത്രമേ മത്സരിക്കാനാകൂ. ഗ്രാമപഞ്ചായത്തിലാണ് നിങ്ങളുടെ വോട്ടെങ്കിൽ ഗ്രാമപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും പിന്നെ ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കാം. സ്ഥാനാർഥിക്ക് മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തിൽ വോട്ടുണ്ടാകണമെന്നാണ് ചട്ടം. ഗ്രാമപഞ്ചായത്തിലുള്ളവർക്ക് ആദ്യം വാർഡിൽ മത്സരിച്ച് പടിപടിയായി ബ്ലോക്കിലും ജില്ലാ ഡിവിഷനിലും കൈനോക്കാം. അങ്ങനെ വലിയ നേതാവാകാം.ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും പ്രവർത്തിച്ചതിന്റെ അനുഭവ പാഠങ്ങളുമായാണ് മുസ്‍ലിം ലീഗിലെ അഞ്ചുപേർ ഇക്കുറി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. ഇതിൽ മൂന്ന്പേരും പഞ്ചായത്തിലും ബ്ലോക്കിലും പ്രസിഡന്റുമാരായിട്ടുണ്ട്.
വി പി ഷെജിനി ഉണ്ണി
ചെറുകാവ് സിയാംകണ്ടം സ്വദേശിനി. ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ്, കൊണ്ടോട്ടി ബ്ലോ
ക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവികൾ വഹിച്ചു. നിലവിൽ കൊണ്ടോട്ടി ബ്ലോക്ക് അംഗമാണ്.
പി കെ അസ്‍ലു
വേങ്ങര ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പി കെ അസ്‍ലു 2010ൽ ഊരകം പഞ്ചായത്തിലും 2015ൽ വേങ്ങര ബ്ലോക്കിലും പ്രസിഡന്റായി. 2005ൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ഡോ. കെ പി വഹീദ
2010ൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി വഹീദ നിലവിൽ കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റാണ്. ഇക്കുറി കാടാമ്പുഴയിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്.
വസീമ വേളേരി
2015ൽ കുറ്റിപ്പുറം പഞ്ചായത്തിലും 2020ൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡന്റായ വസീമ വേളേരി ഇതേപേരുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് മത്സരിക്കുന്നത്. നിലവിൽ ബ്ലോക്ക് പ്രസിഡന്റാണ്.
കെ പി അസ്മാബി
മക്കരപ്പറമ്പിൽ മത്സരിക്കുന്ന കെ പി അസ്മാബി 2010ൽ പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലും 2020ൽ മങ്കട ബ്ലോക്ക് പഞ്ചായത്തിലും ജയിച്ചുകയറിയിട്ടുണ്ട്.




