Kuwait
ചുവപ്പ് സിഗ്‌നല്‍ മറികടക്കല്‍; കഴിഞ്ഞ വര്‍ഷം പിഴയിട്ടത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക്
പ്രത്യക്ഷവും പരോക്ഷവുമായ 42 ലക്ഷം നിയമ ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ ചുവപ്പ് സിഗ്‌നല്‍ മറികടന്നതിന് കഴിഞ്ഞ വര്‍ഷം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 2,36,000 പേര്‍ക്ക് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം ഗതാഗത വിഭാഗത്തിലെ ബ്രിഗേഡിയര്‍ ജനറല്‍ ഇബ്രാഹിം അല്‍ ജലാല്‍ വെളിപ്പെടുത്തി. ഈ കാലയളവില്‍ 26 ലക്ഷം പേര്‍ക്ക് വേഗ പരിധി ലംഘിച്ചതിനും പിഴയിട്ടു.
പ്രത്യക്ഷവും പരോക്ഷവുമായ 42 ലക്ഷം നിയമ ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. പിഴയിനത്തില്‍ 7.3 കോടി ദിനാര്‍ വരുമാനം ലഭിച്ചതായും ഇബ്രാഹിം അല്‍ ജലാല്‍ പറഞ്ഞു.
റോഡുകളില്‍ ജീവന്‍ അപകടപ്പെടുത്തുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജി സി സി രാഷ്ട്രങ്ങള്‍ക്കായുള്ള ഏകീകൃത ഗള്‍ഫ് ട്രാഫിക് വാരാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബ്രിഗേഡിയര്‍ ജനറല്‍.