Connect with us

The Chief Minister called a high level meeting

ഭൂമി തരംമാറ്റുന്നതിലെ പ്രതിസന്ധി: മുഖ്യമന്ത്രി ഉന്നത യോഗം വിളിച്ചു

അകാരണമായി അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ തള്ളുന്ന സാഹചര്യത്തിലാണ് ഇടപെടല്‍

Published

|

Last Updated

തിരുവനന്തപുരം | ഭൂമി തരംമാറ്റുന്നതിനായുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതയോഗം വിളിച്ചു. വ്യക്തമായ കാരണം വ്യക്തമാക്കാതെ ആര്‍ ഡി ഒമാര്‍ ഭൂമി തരംമാറ്റാനുള്ള അപേക്ഷകള്‍ തള്ളുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ നേരിട്ടിടപെടുന്നത്. റവന്യൂ, കൃഷി മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചുള്ള യോഗം ഈ മാസം നടക്കും.

1.27 ലക്ഷം അപേക്ഷകളാണ് ഭൂമി തരംമാറ്റലിനായി ഇതുവരെ ലഭിച്ചത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗതയില്ലെന്നും തരംമാറ്റല്‍ അപേക്ഷകള്‍ അകാരണമായി നിരസിക്കപ്പെടുന്നുവെന്നും വിവിധ ഓഫിസുകള്‍ക്കെതിരെ പരാതി വ്യാപകമായിരുന്നു. ഓഫിസില്‍ എത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മര്യാദയോടെ പെരുമാറുന്നില്ലെന്നും അപേക്ഷകള്‍ സംബന്ധിച്ച് വ്യക്തമായ മറുപടി പോലും പറയാതെ തിരിച്ചയക്കുന്നതായും ആരോപണമുണ്ട്. തരം മാറ്റുന്ന ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്ന കാര്യവും മപഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം ചര്‍ച്ച ചെയ്യും.