Connect with us

Kerala

മെഡിക്കല്‍ പ്രവേശനത്തിലെ പ്രതിസന്ധിയില്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ വി തോമസ്

രണ്ടാം റൗണ്ട് അഡ്മിഷന്‍ വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. ഈ കാലതാമസം നൂറുകണക്കിന് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | മെഡിക്കല്‍ കൗണ്‍സിലിന്റെ കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം അനന്തമായി നീളുന്നത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.

എം ബി ബി എസ്, ബി ഡി എസ്, ബി എസ് സി നഴ്സിങ് എന്നീ കോഴ്സുകളിലേക്ക് രാജ്യത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനമാണ് അനന്തമായി നീളുന്നത്. 2025 മേയ് മാസമാണ് എന്‍ട്രന്‍സ് എക്സാമും കൗണ്‍സിലിംഗും നടന്നത്. ആദ്യ റൗണ്ട് അഡ്മിഷന്‍ നടത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം റൗണ്ട് അഡ്മിഷന്‍, സെപ്തംബര്‍ 18ലെ മെഡിക്കല്‍ കൗണ്‍സിലിന്റെ നോട്ടീസ് പ്രകാരം വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. ഈ കാലതാമസം നൂറുകണക്കിന് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി ഇടപെട്ട് എത്രയും വേഗം മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനത്തിനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കണമെന്ന് കെ വി തോമസ് അഭ്യര്‍ഥിച്ചു.

 

Latest