Kerala
ലീഗ് പ്രവർത്തകരുടെ വെട്ടേറ്റ സി പി എം പ്രവർത്തകൻ 13 വർഷത്തിന് ശേഷം മരിച്ചു
ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേസ്

കണ്ണൂർ | മുസ്ലിം ലീഗ് പ്രവർത്തകരുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന സി പി എം പ്രവർത്തകൻ മരിച്ചു. വള്ളേരി മോഹനൻ (60) ആണ് മരിച്ചത്. 2012 ഫെബ്രുവരി 21നാണ് കണ്ണൂർ അരിയിലിൽ വെച്ച് മോഹനന് വെട്ടേറ്റത്. ഗുരുതരാവസ്ഥയിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു.
മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേസ്. മുസ്‍ലിം ലീഗ് പ്രവർത്തകരാണ് കേസിൽ പ്രതികൾ.
---- facebook comment plugin here -----