Connect with us

Kerala

പരസ്യ പ്രതികരണത്തിനെതിരെ പി കെ ശശിക്ക് മുന്നറിയിപ്പു നല്‍കി സി പി എം

പി കെ ശശിയെ ചൊല്ലിയുള്ള തര്‍ക്കം മണ്ണാര്‍ക്കാട്ട് രൂക്ഷമായി തുടരുകയാണ്.

Published

|

Last Updated

പാലക്കാട് |  പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന മുന്‍ എം എല്‍ എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചു. പാര്‍ട്ടിക്കു ക്ഷതമേല്‍പ്പിക്കുന്ന നീക്കങ്ങളുണ്ടായാല്‍ കര്‍ശന നപടിയിലേക്ക്‌പോകേണ്ടിവരുമെന്നും ഓര്‍മപ്പെടുത്തു.

പി കെ ശശിയെ ചൊല്ലിയുള്ള തര്‍ക്കം മണ്ണാര്‍ക്കാട്ട് രൂക്ഷമായി തുടരുകയാണ്. പാര്‍ട്ടി ഓഫീസിനു നേരെ പടക്കമെറിഞ്ഞതുമായി ബന്ധപ്പെട്ട് രൂക്ഷമായ മുദ്രാവാക്യവും പ്രസംഗവുമായി പ്രവര്‍ത്തകര്‍ ഇറങ്ങിയത് വലിയ ചര്‍ച്ചയായി. എസ് എഫ് ഐ മുന്‍സ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പ്രസംഗമൊക്കെ വലിയ ചര്‍ച്ചയായി. പാലക്കാട്ടെ സി പി എം നേതൃത്വവുമായി ഇടഞ്ഞ പി കെ ശശിയോട് മൃദുനിലപാടുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നു.

പി കെ ശശിയെ സ്വാഗതം ചെയ്തും ന്യായീകരിച്ചും നേതാക്കള്‍ രംഗത്തെത്തി.ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ ജില്ലാ നേതൃത്വം രംഗത്തെത്തി. മുസ്ലിം ലീഗ് ഭരിക്കുന്ന മണ്ണാര്‍ക്കാട് അരിയൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പില്‍ പി കെ ശശിക്ക് പങ്കുണ്ടെന്ന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ ആരോപിച്ചു.

 

Latest