Connect with us

National

ത്രിപുരയില്‍ ആക്രമണത്തിനിരയായ സി പി എം നേതാവ് മരിച്ചു; ഇന്ന് 12 മണിക്കൂര്‍ ബന്ദ്

ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷില്‍ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.

Published

|

Last Updated

അഗര്‍ത്തല | ത്രിപുരയില്‍ ആക്രമണത്തില്‍ പരുക്കേറ്റ സി പി എം നേതാവ് മരിച്ചു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പരിഷത്ത് സ്ഥാനാര്‍ഥി കൂടിയായിരുന്ന ബാദല്‍ ഷില്‍ ആണ് കഴിഞ്ഞ ദിവസം അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനിരയായത്. ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷില്‍ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ആഗസ്റ്റ് എട്ടിനാണ് ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്.

ബി ജെ പി പിന്തുണയുള്ള ഗുണ്ടകളാണ് ഷില്ലിനെ ആക്രമിച്ചതെന്ന ആരോപണവുമായി സി പി എം രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് 12 മണിക്കൂര്‍ ബന്ദിന് പാര്‍ട്ടി ആഹ്വാനം ചെയ്തു.

വെള്ളിയാഴ്ച വൈകിട്ടാണ് തെക്കന്‍ ത്രിപുരയിലെ രാജ്നഗറില്‍ വെച്ച് ഒരു സംഘമാളുകള്‍ ഷില്ലിനെ ആക്രമിച്ചത്.

 

Latest