Connect with us

Kerala

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു

മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുണ്‍ എന്നിവരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

തൃശൂര്‍  | തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ മളോര്‍കടവ് കോതൊട്ട് അമ്പലത്തിന് സമീപത്താണ് സംഭവം

ഇതുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുണ്‍ എന്നിവരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.ലഹരിക്കടിമകളായ പ്രതികള്‍ മിഥുന്റെ സഹോദരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായി മിഥുനുമായി തര്‍ക്കം ഉണ്ടാക്കി കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് വിവരം

 

Latest