National
രാജ്യത്ത് 14,623 പേര്‍ക്ക് കൂടി കൊവിഡ്; 197 മരണം
രാജ്യത്തെ രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്.
ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,623 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 197 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 19,446 പേര്‍ രോഗമുക്തരായി. നിലവില്‍ 1,78,098 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,41,08,996 ആയി. ഇതുവരെ 3,34,78,247 പേരാണ് രോഗമുക്തരായത്. ആകെ മരണസംഖ്യ 4,52,651 ആണ്.
---- facebook comment plugin here -----






