Connect with us

National

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15,823 പേര്‍ക്ക് കൂടി കൊവിഡ്

തുടര്‍ച്ചയായി 108-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തില്‍ താഴെയാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,07,653 പേരാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15,823 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടര്‍ച്ചയായി 108-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തില്‍ താഴെയാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,07,653 പേരാണ്. കഴിഞ്ഞ 214 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.61 ശതമാനമാണ്.

അതേസമയം, രാജ്യത്തെ വാക്‌സീനേഷന്‍ തോത് 100 കോടിയിലേക്കെത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 50,63,845 ഡോസ് വാക്‌സീനുകള്‍ നല്‍കിയതോടെ നിലവിലെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സീനുകളുടെ എണ്ണം 96.43 കോടി (96,43,79,212) പിന്നിട്ടു. 94,26,400 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സീന്‍ നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വാക്‌സീനേഷന്‍ 100 കോടിക്കടുത്തെത്തുമ്പോള്‍ രാജ്യത്തെ കൊവിഡ് സാഹചര്യത്തിലും ആശ്വാസത്തിന്റെ കണക്കുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,844 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,33,42,901 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.06 ശതമാനമാണ്.