Connect with us

Kannur

പാചകവാതക ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷത്തിലധികം രൂപ കവര്‍ന്നു; കൃത്യം നടത്തിയത് മൂന്നംഗ സംഘം

പയ്യന്നൂര്‍ അമ്പലം-തെരു റോഡരികിലെ ഇടറോഡില്‍ ചെറുകുന്നിലെ അന്നപൂര്‍ണ ഏജന്‍സി ജീവനക്കാരനായ സി കെ രാമകൃഷ്ണനെ (59) ആണ് ആക്രമിച്ച് പണം തട്ടിയത്.

Published

|

Last Updated

പയ്യന്നൂര്‍ | പാചകവാതക ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് 2,05,400 രൂപ കവര്‍ന്നു. പയ്യന്നൂര്‍ അമ്പലം-തെരു റോഡരികിലെ ഇടറോഡില്‍ ചെറുകുന്നിലെ അന്നപൂര്‍ണ ഏജന്‍സി ജീവനക്കാരനായ സി കെ രാമകൃഷ്ണനെ (59) ആണ് ആക്രമിച്ച് പണം തട്ടിയത്. ബൈക്കിലെത്തായ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. പയ്യന്നൂര്‍ റൂറല്‍ ബേങ്ക് റിട്ട. ജീവനക്കാരന്‍ കൂടിയാണ് രാമകൃഷ്ണന്‍.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഗ്യാസ് ഏജന്‍സി ഓഫീസിലെ കളക്ഷന്‍ തുകയാണ് അക്രമികള്‍ കവര്‍ന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ വീടിനു സമീപത്തുള്ള ഇടറോഡില്‍ തടഞ്ഞുവച്ചായിരുന്നു ആക്രമണം.

ബൈക്കിലെത്തിയ സംഘത്തില്‍ ഒരാള്‍ ഹെല്‍മെറ്റും രണ്ടാമന്‍ മാസ്‌കും ധരിച്ചിരുന്നുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ഇവര്‍ അടുത്തെത്തി കഞ്ചാവ് വില്‍പനയാണ് തനിക്ക് പണി അല്ലേ എന്ന് ചോദിക്കുകയും ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബലമായി ബാഗിനുള്ളിലെ പണം എടുത്ത അക്രമികള്‍ കുറച്ച് ദൂരെ വെച്ച ബൈക്കില്‍ കയറി. പിന്തുടര്‍ന്നെത്തിയ രാമകൃഷ്ണനെ ഇവര്‍ തള്ളിവീഴ്ത്തുകയും ബൈക്കില്‍ കടന്നുകളയുകയും ചെയ്തു. വീഴ്ചയില്‍ കല്ലില്‍ തലയിടിച്ച് പരുക്കേറ്റ രാമകൃഷ്ണനെ പയ്യന്നൂര്‍ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

---- facebook comment plugin here -----

Latest