Kerala
വിവാദങ്ങള്‍ മാധ്യമ സൃഷ്ടി; കോഴിക്കോട് സൗത്ത് മണ്ഡലം പരിപാടിയിൽ പങ്കെടുക്കാത്തതിൽ ചാണ്ടി ഉമ്മൻ
പ്രശ്‌നങ്ങളില്ലെന്ന് ചാണ്ടി ഉമ്മന്‍ വിശദീകരിച്ചതായി പ്രവീണ്‍ കുമാര്‍

കോഴിക്കോട് | യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് സൗത്ത് മണ്ഡലം സംഘടിപ്പിച്ച പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ പങ്കെടുക്കാത്തതിൽ വിശദീകരണം . കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ആണ് സംഭവിച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിവാദങ്ങള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ്. മറ്റൊരു പ്രശ്‌നമൊന്നുമില്ല. മണ്ഡലം പ്രസിഡന്റ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഡി സി സി ഓഫീസില്‍ പ്രസിഡൻ്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍, രമ്യാ ഹരിദാസ് എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രതികരണം. ഡി സി സി ക്ഷണിച്ചില്ലേയെന്ന ചോദ്യത്തോട് ഡി സി സി എന്തിനാണ് ക്ഷണിക്കുന്നതെന്നും അവര്‍ നടത്തുന്ന പരിപാടിയാണോ എന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.
വളരെ വൈകിയാണ് കോഴിക്കോട് എത്തിയതെന്നും മറ്റുപ്രശ്‌നങ്ങളില്ലെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചതായി പ്രവീണ്‍ കുമാര്‍ പറഞ്ഞു.