Connect with us

National

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിനെ തള്ളി ജി-23

ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടി ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂര്‍ സ്ഥാനാര്‍ഥിയാകുന്നതിനെ എതിര്‍ത്ത് രംഗത്തുവന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂരിനെ തള്ളി ജി-23. പാര്‍ട്ടിയിലെ കൂട്ടായ ആലോചനയിലൂടെ കൈക്കൊണ്ട തീരുമാനമല്ല തരൂരിന്റെതെന്ന് ജി-23 നേതാക്കള്‍ പ്രതികരിച്ചു. ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടി ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂര്‍ സ്ഥാനാര്‍ഥിയാകുന്നതിനെ എതിര്‍ത്ത് രംഗത്തുവന്നു. പാര്‍ട്ടിയുടെ നിലവിലെ നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്റെ കഴിഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും വല്ലഭ് കുറ്റപ്പെടുത്തി.

ഗൗരവ് വല്ലഭിന്റെ പ്രസ്താവനക്കും പിന്നാലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കും, ഭാരവാഹികള്‍ക്കും നിര്‍ദേശം നല്‍കി.

 

Latest