local body election 2025
മുക്കത്ത് ഏഴ് പേരെ പുറത്താക്കി കോൺഗ്രസ്സ്
അഞ്ച് വർഷത്തെ വികസന തുടർച്ചക്ക് ജനങ്ങൾ യു ഡി എഫിനെ പിന്തുണക്കുമെന്നും കഴിഞ്ഞ തവണത്തേതിനേക്കാൾ മികച്ച വിജയം നേടുമെന്നും നേതാക്കൾ പറഞ്ഞു.
മുക്കം | തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുകയും മത്സരിക്കുന്നവർക്ക് സഹായം ചെയ്യുകയും ചെയ്ത ഏഴ് പേരെ കോൺഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി.
കൊടിയത്തൂർ 11ാം വാർഡിൽ വിമതനായി മത്സരിക്കുന്ന പി കുട്ടി ഹസ്സൻ, ഭാര്യ മറിയം കുട്ടി ഹസ്സൻ, 12ാം വാർഡിലെ വിമത സ്ഥാനാർഥി ബശീർ കുന്താണിക്കാവ്, 14ാം വാർഡിൽ വിമതനായി ജനവിധി തേടുന്ന കെ ടി ലത്വീഫ്, റശീദ്മാണി പഴംപറമ്പ്, ശറഫലി ചെറുവാടി എന്നിവരെയാണ് പുറത്താക്കിയതെന്ന് നേതാക്കൾ പറഞ്ഞു.
പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ല. പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും. അഞ്ച് വർഷത്തെ വികസന തുടർച്ചക്ക് ജനങ്ങൾ യു ഡി എഫിനെ പിന്തുണക്കുമെന്നും കഴിഞ്ഞ തവണത്തേതിനേക്കാൾ മികച്ച വിജയം നേടുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഡി സി സി സെക്രട്ടറി സി ജെ ആന്റണി, യു ഡി എഫ് പഞ്ചായത്ത് കൺവീനർ ബാബു പൊലുകുന്ന് പങ്കെടുത്തു.
മുഹമ്മദ് ദിശാലും പുറത്ത്
കുന്ദമംഗലം ബ്ലോക്ക് കാരശ്ശേരി ഡിവിഷനിൽ വിമതനായി മത്സരിക്കുന്ന തിരുവമ്പാടി മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിശാലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇവിടെ കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി വി എം ശുഐബാണ്. സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാത്ത സാഹചര്യത്തിലാണ് ദിശാലിനെ പുറത്താക്കിയതെന്ന് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞു.




