Connect with us

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും താന്‍ രാജിവെച്ചതാണെന്നും മണ്ഡലം പ്രസിഡന്റായിരുന്ന മുഹമ്മദ് റിയാസ് പ്രതികരിച്ചു

Published

|

Last Updated

പാലക്കാട്  | സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ് പുറത്താക്കി. പാലക്കാട് തച്ചമ്പാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാസിനെയാണ് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പാലക്കാട് ഡിസിസി പുറത്താക്കിയത്. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെന്ന് ഡിസിസി അറിയിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും താന്‍ രാജിവെച്ചതാണെന്നും മണ്ഡലം പ്രസിഡന്റായിരുന്ന മുഹമ്മദ് റിയാസ് പ്രതികരിച്ചു. പരാതികളും ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും താന്‍ സിപിഎമ്മില്‍ ചേരുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest