Death by drowning
മീനച്ചിലാറ്റിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
ആൽവിൻ ആഴമേറിയ ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു.

കോട്ടയം | ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി ആൽവിൻ സാം ഫിലിപ്പാണ് (18) മരിച്ചത്. സുഹൃത്തുക്കളായ ഏഴംഗ സംഘമാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയത്.
ഇതിനിടയിൽ ആൽവിൻ ആഴമേറിയ ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് കൂട്ടുകാർ ബഹളം കൂട്ടി നാട്ടുകാർ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കോട്ടയത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് ആൽവിനെ കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇലന്തൂർ കൊച്ചുകല്ലിൽ വീട്ടിലെ ഫിലിപ്പ് സാമുവേൽ ആണ് പിതാവ്.
---- facebook comment plugin here -----