Connect with us

National

കിഷ്ത്വാറിൽ മേഘവിസ്ഫോടനം; 46 പേർ മരിച്ചു; 220ലേറെ പേരെ കാണാതായി

മരിച്ചവരിൽ രണ്ട് സി ഐ എസ് എഫ് ജവാന്മാരും ഉൾപ്പെടുന്നു.

Published

|

Last Updated

ശ്രീന​ഗർ | ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് രണ്ട് സി ഐ എസ് എഫ് ജവാന്മാർ ഉൾപ്പെടെ 46 മരണം. 220ലേറെ പേരെ കാണാതായി. 120ലേറെ പേർക്ക് പരുക്കേറ്റു.  കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 220-ൽ അധികം ആളുകളെയാണ് കാണാതായത്. മരിച്ചവരിൽ രണ്ട് സി ഐ എസ് എഫ് ജവാന്മാരും ഉൾപ്പെടുന്നു.

ചൊവ്വാഴ്ച രാവിലെ കിഷ്ത്വാറിലെ ചോസിതി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇത് മിന്നൽ പ്രളയത്തിനും വൻ നാശനഷ്ടങ്ങൾക്കും കാരണമായി. ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിക്കുള്ള മച്ചൈൽ മാതാ യാത്രയുടെ വഴിയിലാണ് ദുരന്തം സംഭവിച്ചത്. ഇത് തീർത്ഥാടന പാതയിൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിച്ചു.

രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. യാത്രയുടെ തുടക്കത്തിൽ നിന്ന് തീർത്ഥാടകരെ ഒഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിന്റെ മറ്റൊരു വീഡിയോയും അധികൃതർ പുറത്തുവിട്ടു. ആളുകളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയമുണ്ടായി. ഷിംലയിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപോർട്ട്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടർന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

മിന്നല്‍പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest