National
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; നാലു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്
ഒരാളെ കാണാതായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍ പ്രദേശിലേക്ക് പുറപ്പെട്ടു.

ന്യൂഡല്‍ഹി|ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയില്‍ മേഘവിസ്‌ഫോടനം. നാല് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍ പ്രദേശിലേക്ക് പുറപ്പെട്ടു. ശേഷം പഞ്ചാബിലെ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഗുരുദാസ്പുര്‍ ജില്ലയിലാകും മോദി ആദ്യം എത്തുക. ദുരിതബാധിതരെയും കര്‍ഷകരെയും പ്രധാനമന്ത്രി നേരിട്ട് കാണും. ദുരിതശ്വാസ പാക്കേജിന്റെ പ്രഖ്യാപനം സന്ദര്‍ശനത്തിനു പിന്നാലെ ഉണ്ടാകുമെന്നാണ് സൂചന. പഞ്ചാബിനു 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നല്‍കണമെന്ന് ആംആദ്മി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.