Connect with us

Kerala

കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷം; 321 പേര്‍ക്കെതിരെ കേസ്

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോടഞ്ചേരി ,ഓമശ്ശേരി കട്ടിപ്പാറ, പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാര്‍ഡുകളിലും കൊടുവള്ളി നഗരസഭയിലെ വിവിധ വാര്‍ഡുകളിലും ഇന്ന് ഹര്‍ത്താല്‍

Published

|

Last Updated

കോഴിക്കോട് |  കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്‍ിനെതിരായ  സമരം സംഘര്‍ഷത്തിലും തീവെപ്പിലും കലാശിച്ചതില്‍ 321 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.  കലാപം ,വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോടഞ്ചേരി ,ഓമശ്ശേരി കട്ടിപ്പാറ, പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാര്‍ഡുകളിലും കൊടുവള്ളി നഗരസഭയിലെ വിവിധ വാര്‍ഡുകളിലും സമരസമിതി ഇന്ന് ഹര്‍ത്താല്‍ നടത്തും.

 

കണ്ണൂര്‍ റേഞ്ച് ഡിഐജി രതീഷ് ചന്ദ്ര താമരശ്ശേരിയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പ്രതികള്‍ക്കായി വീടുകളില്‍ ഉള്‍പ്പെടെ വ്യാപക പരിശോധനയാണ് താമരശ്ശേരിയില്‍ നടക്കുന്നത്.ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ വടകര റൂറല്‍ എസ് പി കെ ഇ ബൈജു ഉള്‍പ്പെടെ 16 പൊലീസുകാര്‍ക്കും 25 ഓളം സമരക്കാര്‍ക്കും പരുക്കേറ്റിരുന്നു.
താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെയുണ്ടായ പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.  മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ അകത്ത് കയറി വാഹനങ്ങള്‍ക്കും ഫാക്ടറിക്കും പ്രതിഷേധക്കാര്‍ തീയിട്ടു.  10 ലോറികള്‍ അടക്കം 15 വാഹങ്ങളും ഫാക്ടറിയും കത്തി നശിച്ചു. അഞ്ച് വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. അഞ്ച് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

---- facebook comment plugin here -----

Latest