National
പ്രതിഷേധ മാര്‍ച്ചിനിടെ ബര്‍ഗര്‍ കഴിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു; സി ജെ പി വക്താവിനെ പുറത്താക്കി
പാര്‍ട്ടി ഔദ്യോഗിക ചുമതലകളില്‍ നിന്നെല്ലാം അദ്ദേഹത്തെ ഒഴിവാക്കിയതായി സിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.
ന്യൂഡല്‍ഹി | പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയില്‍ ബര്‍ഗര്‍ കഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വക്താവ് വിജേത ദഹിയയെ പാര്‍ട്ടി സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി ഔദ്യോഗിക ചുമതലകളില്‍ നിന്നെല്ലാം അദ്ദേഹത്തെ ഒഴിവാക്കിയതായി സിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.
തിങ്കളാഴ്ച നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടയിലാണ് വിജേത ദഹിയ ബര്‍ഗര്‍ കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിദ്യാര്‍ഥികളായ പ്രതിഷേധക്കാര്‍ പോലീസിന്റെ ലാത്തിച്ചാര്‍ജിനും കണ്ണീര്‍വാതക പ്രയോഗത്തിനും ഇരയായി ആശുപത്രികളില്‍ കഴിയുമ്പോഴുള്ള ഈ ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടി നിലവാരത്തിനും തത്വങ്ങള്‍ക്കും നിരക്കാത്തതും തികഞ്ഞ സംവേദനക്ഷമതയില്ലായ്മയും കാണിക്കുന്നതാണ് ഈ നടപടിയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയ വിജേത ദഹിയ താന്‍ ആരോടും കണക്ക് പറയേണ്ടതില്ലെന്ന് വ്യക്തമാക്കി. വിശക്കുമ്പോള്‍ ബര്‍ഗര്‍ കഴിക്കുന്നതില്‍ എന്താണ് തെറ്റെന്നും, താന്‍ സമരത്തിന് ഇറങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആരും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടില്ലെന്നും സര്‍ക്കാരിനെയാണ് ചോദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
We strongly condemn the deeply insensitive actions of our spokesperson Vijeta Dahiya, whose videos surfaced while peaceful protestors and our team were facing brutal police violence. Such conduct is unacceptable, shows a complete lack of judgment, and is wholly inconsistent with…
— Cockroach is Back (@Cockroachisback) July 21, 2026
Content Highlights: Cockroach Janata Party removed spokesperson Vijeta Dahiya from all positions after a viral video showed him eating a burger during a Parliament march. The incident drew criticism while student protesters faced police lathicharge. Dahiya defended his actions, stating he ate because he was hungry.





