Connect with us

Ongoing News

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസ്; ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി

പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Published

|

Last Updated

കാസര്‍കോട്  \ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി. അതിരുമാവ് സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന എറണാകുളം കോതമംഗലം രാമല്ലൂരിലെ ടി മജോ എന്ന ഫാ. പോള്‍ തട്ടുംപറമ്പിലാണ് കാസര്‍കോട് ജില്ലാ കോടതിയില്‍ കീഴടങ്ങിയത്.

പതിനേഴുവയസ്സുകാരനെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് ചിറ്റാരിക്കാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കേസിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.