Kerala
മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളെന്ന് പി ആര്‍ ഒ
തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തിരുവനന്തപുരം | മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി ഹൈക്കോടതി പിആര്‍ഒ. മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടതെന്നും എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നുമാണ് പി ആര്‍ ഒയുടെ വിശദീകരണം. തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഏതാണ്ട മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു. ഹൈക്കോടതി ജഡ്ജി മാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമായിരുന്നു
ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മില്‍ ഉള്ള കൂടിക്കാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്തയായി. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതി തന്നെ രംഗത്തെത്തുകയായിരുന്നു