Kerala
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറയുന്നു
അടുത്തകാലത്തൊന്നും ചുരുങ്ങിയ ദിവസം കൊണ്ട് കോഴി വില ഇത്രയുമിടിഞ്ഞിട്ടില്ല

കോഴിക്കോട് | ഉത്പാദനം കൂടിയതോടെ സംസ്ഥാനത്ത് കോഴി വില കുറയുന്നു. നേരത്തേ കിലോക്ക് 280-310 രൂപ വരെയായിരുന്ന കോഴിയിറിച്ചി വില 150- 180 രൂപയിലെത്തി. ഉത്പാദനത്തിനാനുപാതികമായി ആവശ്യക്കാരില്ലാത്തതാണ് വില കുറയാന്‍ കാരണം. ട്രോളിംഗ് നിരോധം നീങ്ങിയതോടെ മത്സ്യചാകരയുണ്ടായതും ഉപഭോക്താക്കളെ വേണ്ടത്ര ലഭിക്കാത്തതിനിടയാക്കി.
കഴിഞ്ഞ ആറ് മാസം കൊണ്ട് 150 രൂപ വരെയാണ് ഒരു കിലോ കോഴിക്ക് കുറഞ്ഞത്. അടുത്തകാലത്ത് ചുരുങ്ങിയ ദിവസം കൊണ്ട് കോഴിവില ഇത്രയും ഇടിഞ്ഞത് ആദ്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. ബ്രോയിലര്‍ കോഴിക്ക് മൊത്ത വിപണിയില്‍ വില 100ല്‍ താഴെയെത്തി. ഈ മാസമാദ്യം കിലോക്ക് 150 രൂപയായിരുന്നു.
അതേസമയം, വിപണിയില്‍ വില കുറഞ്ഞത് കോഴിക്കര്‍ഷകരെ തളര്‍ത്തി. വരവിനെക്കാള്‍ വലിയ ചെലവാണ് ഇറച്ചിക്കോഴി കര്‍ഷകര്‍ നേരിടുന്നത്. ഒ്രാണം അടുക്കുന്ന ഘട്ടത്തില്‍ വില കൂടിയേക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.