Kerala
സി എച്ച് പേര് വിവാദം: അതൃപ്തി പരസ്യമാക്കി എം കെ മുനീര്‍
സ്മാരകങ്ങളേക്കാള്‍ ജനഹൃദയങ്ങളില്‍ ജീവിക്കാനാണ് പിതാവ് ഇഷ്ടപ്പെടുന്നത്. പരാതിയില്ല. പാര്‍ട്ടി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നത്.
കോഴിക്കോട് | സി എച്ച് മുഹമ്മദ് കോയയുടെ പേര് വിവാദത്തില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍. സ്മാരകങ്ങളേക്കാള്‍ ജനഹൃദയങ്ങളില്‍ ജീവിക്കാനാണ് പിതാവ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എനിക്ക് പരാതിയില്ല. പാര്‍ട്ടി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നത്. കെ ടി ജലീല്‍ പിതാവിനെ ഓര്‍ത്തതില്‍ സന്തോഷമെന്നും മുനീര്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനത്തില്‍ നിന്ന് സി എച്ച് മുഹമ്മദ് കോയയുടെ പേര് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു മുനീറിന്റെ പ്രതികരണം.
---- facebook comment plugin here -----



