Kerala
പതിനാലുകാരനെ മര്‍ദ്ദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു
ചെവിക്കടിയേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഷൊര്‍ണൂര്‍ \ പോസ്റ്റ് ഓഫീസിന് പിന്നില്‍ വാടകയ്ക്ക് താമസിക്കുന്ന 14 കാരനാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മര്‍ദനമേറ്റത്. പതിനാലുകാരനും കുടുംബവും താമസിക്കുന്ന വീടിന് സമീപത്തായാണ് പോലീസ് ഉദ്യോഗസ്ഥയായ ജാസ്മിനും വാടകയ്ക്ക് താമസിക്കുന്നത്.
രാത്രികാലങ്ങളില്‍ ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് പതിനാലുകാരനായ കുട്ടി പതിവായി കല്ലെറിയുന്നെന്ന് പറഞ്ഞാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. ചെവിക്കടിയേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറ്റാരോ കല്ലെറിഞ്ഞത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ഒരു കാരണവുമില്ലാതെയാണ് അയല്‍വാസിയായ പോലീസുകാരി തന്നെ മര്‍ദിച്ചതെന്ന് കുട്ടി പറയുന്നു. സംഭവത്തില്‍ ഷോര്‍ണൂര്‍ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.