Kerala
ആലപ്പുഴ ബൈപ്പാസില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു; ഒരാള്‍ മരിച്ചു
മറ്റെയാള്‍ക്ക് ഗുരുതര പരുക്ക്

ആലപ്പുഴ|ആലപ്പുഴ ബൈപ്പാസില്‍ കൊമ്മാടിയില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരിച്ചത്. ബിന്ദുവി(50)നാണ് ഗുരുതരമായി പരുക്കേറ്റത്.
പരുക്കേറ്റ ബിന്ദു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുദിക്ഷണയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
---- facebook comment plugin here -----