Connect with us

Kozhikode

മുഅല്ലിം റെയിഞ്ച് സംഗമങ്ങളിലും കാമ്പയിന്‍ ആവേശം

കാമ്പയിനില്‍ മുഅല്ലിംകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മദ്‌റസകളില്‍ അക്ഷരദീപം സ്‌കീം വിജയിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികളാവിഷ്‌കരിച്ചു.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന വ്യാപകമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന് കീഴില്‍ നടന്ന റെയിഞ്ച് സംഗമങ്ങള്‍ സിറാജ് കാമ്പയിന്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തോടെ ശ്രദ്ധേയമായി. ‘നാടിനൊപ്പം നാല് ദശകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിനില്‍ മുഅല്ലിംകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മദ്‌റസകളില്‍ അക്ഷരദീപം സ്‌കീം വിജയിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികളാവിഷ്‌കരിച്ചു.

സംഘടനാ യൂനിറ്റുകളില്‍ സിറാജ് പ്രമോഷന്‍ കൗണ്‍സിലുകളുമായി യോജിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും. മുഴുവന്‍ റെയിഞ്ചുകളിലും മദ്‌റസാ തലങ്ങളിലും പദ്ധതി വിജയിപ്പിക്കുന്നതിന് കോ- ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. മുഴുവന്‍ മദ്‌റസകളിലും അക്ഷരദീപം പദ്ധതി നടപ്പാക്കാനും മദ്്‌റസകള്‍ക്കും മാനേജ്മെന്റുകള്‍ക്കും പ്രത്യേകം ആവിഷ്‌കരിച്ച സിറാജ് വാര്‍ഷിക സ്‌കീമിന് സ്പോണ്‍സര്‍മാരെ കണ്ടെത്താനും കോ- ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി.

ജില്ലാ പ്രതിനിധികള്‍ നേരിട്ട് റെയിഞ്ച് സംഗമങ്ങളില്‍ സിറാജ് കാമ്പയിന്‍ പദ്ധതി വിശദീകരിച്ചു. മദ്്‌റസാ മുഅല്ലിംകള്‍ കൂടി ആവേശത്തോടെ രംഗത്തെത്തിയതോടെ സിറാജ് കാമ്പയിന്‍ പ്രചാരണം ഊര്‍ജിതമായി. കേരള മുസ്്‌ലിം ജമാഅത്തിന് കീഴില്‍ പ്രസ്ഥാന കുടുംബം ഒറ്റക്കെട്ടായാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. സിറാജ് നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇത്തവണ പൂര്‍വാധികം സജീവമായാണ് പ്രവര്‍ത്തകര്‍ കാമ്പയിന്‍ ഏറ്റെടുത്തത്. ഈ മാസം 15നാണ് സിറാജ് ഡേ. കാമ്പയിന്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കും അന്ന് തന്നെ തുടക്കം കുറിക്കും.