Kerala
യുവതിയെ ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ച ബസ് ജീവനക്കാരന്‍ പിടിയില്‍
കോഴിക്കോട് അരക്കിണര്‍ സ്വദേശി ശബരിനാഥാണ് യുവതിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ പിടിയിലായത്

കോഴിക്കോട് | യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി ശബരിനാഥാണ് യുവതിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ പിടിയിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ള ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതി. ഇയാള്‍ക്കെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്റിലാണ്.
---- facebook comment plugin here -----